പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

10 November 2010

ഇന്‍സ്ക്രിപ്റ്റ് കീ-ബോര്‍ഡ് ഉപയോഗിക്കുമ്പോള്‍

ഇതിന്റെ pdf രൂപം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെക്ലിക്കുക

താങ്കളുടെ കമ്പ്യൂട്ടറില്‍ ഹിന്ദിയടക്കമുള്ള ഭാരതീയ ഭാഷകള്‍ സജ്ജമാക്കാം


പ്രിയപ്പെട്ട അധ്യാപകസഹൃത്തുക്കളെ
ഇന്ന് കമ്പ്യൂട്ടര്‍ അധ്യാപക സഹായസാമഗ്രിയും കുട്ടിയുടെ പഠനോപകരണവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.ഹിന്ദീ അധ്യാപകരും ഈ മാറ്റത്തിന്റെ മുന്‍നിരയില്‍ത്തന്നെയുണ്ട് എന്നത് അഭിമാനകരമാണ്.എന്നാല്‍ കൂടുതല്‍ പേരിലേക്ക് ഈ അറിവുകള്‍ എത്തിച്ചേരേണ്ടതുണ്ട്.അവരെ സര്‍വാത്മനാ സഹായിക്കാന്‍ "हिंदी मंत्रणसभा” എപ്പോഴും തയ്യാറാണ്.അതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ പോസ്റ്റുകള്‍ നല്കുവാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു.നിങ്ങളുടെ നിര്‍ദ്ദേശങ്ങളും സംശയങ്ങളും കമന്റായി നല്കാന്‍ അഭ്യര്‍ഥിക്കുന്നു.

ലിനക്സില്‍(3.8.1വരെയുള്ള പതിപ്പുകളില്‍ഹിന്ദി സജ്ജമാക്കുന്ന വിധം
ഉബുണ്ടു 9.10പതിപ്പുകളില്‍ ഹിന്ദി സജ്ജമാക്കുന്ന വിധം
ഉബുണ്ടു പതിപ്പുകളും ഇപ്പോള്‍ സ്കൂളുകളില്‍ ലഭ്യമാണല്ലോ?ഇതില്‍ ubundu 9.10 പതിപ്പില്‍ ഹിന്ദി സജ്ജമാക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ക്രമങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ട്keyboard preferences window യിലെത്തും വരെ പഴയരീതി തന്നെ.എന്നാല്‍ layout ലെ add ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്നത് ലിനക്സില്‍ നിന്ന് വ്യത്യസ്ഥമായ ഒരു വിന്‍‍ഡോ ആയിരിക്കും
(ചിത്രം)

ഇവിടെ country,variants എന്നിവ തിരഞ്ഞെടുക്കണം.country എന്നിടത്തും variantഎന്നിടത്തും india എന്നാക്കുക.ഇപ്പോള്‍ layoutന്റെ ചിത്രം ഹിന്ദിയിലായതു കാണാം.add നല്കി closഅമര്‍ത്തുക.
ഉബുണ്ടു 10.04 പതിപ്പുകളില്‍ ഹിന്ദി സജ്ജമാക്കുന്ന വിധം
ഉബുണ്ടുവിന്റെ10.04 പതിപ്പിലെത്തുമ്പോള്‍ വേറേയും ചില വ്യത്യാസങ്ങള്‍ കാണുന്നുണ്ട്.add to pannel ലില്‍ click ചെയ്ത്keyboard indicator തിരയുമ്പോള്‍ അതവിടെ ഉണ്ടാവില്ല.അപ്പോള്‍ തിരഞ്ഞടുക്കേണ്ടത് keyboard accessability status എന്ന option ആണ്.
ഇത് തിരഞ്ഞെടുത്തു കഴിയുമ്പോള്‍ പാനലില്‍ ഇങ്ങനെയെരു ചിത്രം പ്രത്യക്ഷപ്പെടും.
ഇതിന്റെ മുകളില്‍ right click ചെയ്ത് keyboard peferenceതിരഞ്ഞടുക്കാം.layout ബട്ടണ്‍ ക്ലിക്ക് ചെയ്ത് അവിടെcountry,variants എന്നിവ തിരഞ്ഞെടുക്കണം.countryഎന്നിടത്തും variant എന്നിടത്തും india എന്നാക്കുക.ഇപ്പോള്‍layoutന്റെ ചിത്രം ഹിന്ദിയിലായതു കാണാം.add നല്കി closeഅമര്‍ത്തുക.ഏതു ഭാഷയാണ് ഇപ്പോള്‍ സജ്ജമായിരിക്കുന്നത് എന്നു കാണിക്കുന്ന വിന്‍ഡോ കിട്ടാന്‍ പാനലില്‍ right click ചെയ്ത് add to pannel എടുത്ത്notification area എന്ന option തിരഞ്ഞടുത്ത് addചെയ്യുക.

ഇനി application-office-open office writer/wordprocessorഎന്ന ക്രമത്തില്‍ തുറന്ന് keyboard indicator ന്റെ സഹായത്തോടെ ഭാഷകള്‍ മാറി മാറി ടൈപ്പ് ചെയ്തു നോക്കിക്കോളൂ.

താങ്കളുടെ പ്രതികരണം കമന്റായി നല്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഈ ഉദ്യമത്തെ കൂടുതല്‍ ഫലവത്താക്കും എന്നു തീര്‍ച്ച.
ഇതിന്റെ പോസ്റ്റിന്‍റെ pdf രൂപത്തിനായി ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ

No comments:

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom