ഹിന്ദി പരീക്ഷക്ക് പേടിക്കാനില്ല.
ഹിന്ദി പരീക്ഷക്ക് സംസ്ഥാനത്ത് നല്ല വിജയശതമാനമുള്ളതായി നമുക്കറിയാം. അന്യഭാഷയാണെങ്കിലും മാതൃഭാഷ പോലെ നമ്മുടെ വിദ്യാര്‍ത്ഥി സമൂഹം ഇതിനെ നെഞ്ചിലേറ്റിയിട്ടുണ്ട്. ഒരല്പം ഭാഷാപരമായി കഴിവും കലാപരമായ കാഴ്ചപ്പാടും ടെക്സ്റ്റ് ബുക്കിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള ഏകദേശ ധാരണയും ഉണ്ടെങ്കില്‍ മികച്ച വിജയം സുനിശ്ചിതം.
സാധാരണ ഹിന്ദി ചോദ്യപേപ്പറിലെ വ്യവഹാര രൂപങ്ങളെ പരിചയപ്പെടാം.
वार्तालाप: രണ്ടാളുകള്‍ ചേര്‍ന്നുള്ള സാധാരണ സംഭാഷണം. SOV പാറ്റേണ്‍ അനുസരിച്ചുള്ള വാക്യഘടന, വ്യാകരണം എന്നിവയെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. സന്ദര്‍ഭത്തിനനുസരിച്ച് ചേദ്യോത്തരങ്ങളും പ്രതികരണങ്ങളുമാണ് വേണ്ടത്. ങേ...., ഹാ...., ഹായ്......, വേണ്ട.. വേണ്ട.. नहीं....नहीं.... എന്നൊക്കെ നമ്മള്‍ സംസീരിക്കുമ്പോള്‍ ഉപയോഗിക്കാറില്ലേ.. തികച്ചും സ്വാഭാവികമായിരിക്കണം സന്ദര്‍ഭം.
साक्षात्कार: സംഭാഷണമല്ല.മുന്‍കൂട്ടി തയാറാക്കിയ ചോദ്യാവലിക്കനുസരിച്ച് വിശിഷ്ട വ്യക്തികളുമായി നടത്തുന്ന ചോദ്യങ്ങളും പ്രതികരമങ്ങളുമാണ്. ചോദ്യത്തിലെ വിഷയത്തിനുസരിച്ചു 4-5 പോയന്റില്‍ നിന്നു കൊണ്ട് 6-7 ചോദ്യങ്ങളും അതിന്റെ പ്രതികരണങ്ങളും (ഉത്തരങ്ങളും) മതിയാവും.
डायरी: ഒരു ദിവസം തന്റെ മനസ്സിനെ സ്വാധീനിച്ച വിഷയങ്ങളില്‍ നിന്നുള്ള ഒരു ആത്മഗദമാണ്. ഞാന്‍ കണ്ടു, കേട്ടു................ എന്നതിനു പകരം എനിക്കു തോന്നി, അനുഭവിച്ചു....... എന്ന രീതിയാണ് നല്ലത്.
आत्मकथा: डायरी ല്‍ നിന്ന് അല്‍പം മാത്രം അകലമേയുള്ളൂ. ആത്മകഥ ഒരു കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു. ജനനം, കുട്ടിക്കാലം, യൌവനം, പ്രവര്‍ത്തനമേഖല, നോട്ടങ്ങള്‍, കോട്ടങ്ങള്‍, കാഴ്ചപ്പാടുകള്‍. डायरी പോലെതത്തന്നെ ഉത്തമപുരുഷന്‍ തന്നെയാണ് കര്‍ത്താവ്.
जीवनी: आत्मकथा യും തമ്മിലുള്ള മാറ്റം ഉത്തരക്കടലാസില്‍ പ്രധാനമായും ഞാന്‍, അദ്ദേഹം ആകുന്നു എന്നു മാത്രമായി കാണാം.
पत्र: കത്തെഴുതുമ്പോഴും ‘ഞാന്‍’ തന്നെയാണ് കര്‍ത്താവ്. വ്യക്തിക്ക് ആണ് കത്ത് കിട്ടേണ്ടത് എങ്കില്‍ 5 കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. എവിടെ നിന്ന് എഴുതുന്നു,
2. എപ്പോള്‍ എഴുതുന്നു,
3. ആര്‍ക്കാണ് എഴുതുന്നത്,
4. എന്തിനാണ് ഈ കത്ത് എഴുതുന്നത്,
5. ആര് എഴുതുന്നു.
എന്നാല്‍ സ്ഥലവും താഴെ വരിയില്‍ തിയ്യതിയും എഴുതിയ വരിയുടെ താഴെ പ്രിയപ്പെട്ട സുഹൃത്തേ... पिय मित्र...............എന്നും അടുത്ത പാരഗ്രാഫ് ആയി
पिछले रविवार को तुम्हारा पत्र मिला......
यह जानकर मैं बड़ी खुशी में हूँ......
तुम कैसे हो .......
यहाँ मैं सानंद हूँ ...
എന്നൊക്കെ ചേര്‍ത്ത് ഒരു പാരഗ്രാഫ് എഴുതാം. അടുത്ത പാരഗ്രാഫിലായി എന്തിനാണ് ഈ കത്ത് എഴുതുന്നത് എന്ന കാര്യം എഴുതുന്നു. അടുത്ത പാരഗ്രാഫിലായി
राहुल और सनोज कुशल है न।
पिताजी और माताजी को मेरा प्रणाम। എന്നൊക്കെ ചേര്‍ത്ത് ഒരു പാരഗ്രാഫ് എഴുതാം. വേഡ് പ്രൊസസ്സറില്‍ ഒരു പേജിലാണ് നിങ്ങള്‍ ഈ കത്ത് തയാറാക്കുന്നതെങ്കില്‍ വരികളും പാരഗ്രാഫുകളും എങ്ങനെയായിരിക്കും ഫോര്‍മാറ്റ് ചെയ്യുന്നത്? ആ ഭംഗി ഉത്തരക്കടലാസില്‍ കാണണം.
അപ്പോള്‍, आत्मकथा, डायरी, पत्र എന്നിവയിലെ സമാനത മനസ്സിലായെന്ന് കരുതുന്നു. जीवनी, साक्षात्कार, वार्तालाप എന്നിവയിലെ പ്രത്യേക അവതരണ രീതികളും ശ്രദ്ധിക്കുക.
മാര്‍ക്ക്/സ്കോര്‍ ശ്രദ്ധിച്ചു കൊണ്ട് ഉത്തരമെഴുതുവാന്‍ ശ്രമിക്കുക. 2 മാര്‍ക്ക്/സ്കോര്‍ ലഭിക്കാന്‍ 4 പ്രധാന വാല്യു പോയിന്റ്സ് വേണം. അതിനായി ചിലപ്പോള്‍ 5-6 വാക്യങ്ങള്‍ എഴുതേണ്ടതായും വരും.
സമയം, മാര്‍ക്ക്/സ്കോര്‍ ശ്രദ്ധിച്ചു ക്രമീകരിക്കാം. 2 മാര്‍ക്ക്/സ്കോറിന് 4 മിനിറ്റ്. 40 മാര്‍ക്ക്/സ്കോര്‍ 80 മിനിറ്റ് . ബാക്കി 10 മിനിറ്റ് ചോര്‍ന്നു പോവാതെ നോക്കണം.
निबंध, कहानी എന്നിവയാണ് മാര്‍ക്ക് വാരുന്ന മറ്റിനങ്ങള്‍. निबंध, कहानी, यत्राविवऱण എന്നിവക്കൊക്കെ സൂചനകള്‍ നല്‍കിയിട്ടുണ്ടാവും. അതു വികസിപ്പിച്ച് എഴുതിയല്‍ മതി. निबंध കാര്യ-കാരണ സഹിതം സമര്‍ത്ഥിക്കണം. സംശയം ജനിപ്പിക്കുന്ന കാര്യങ്ങള്‍ എഴുതരുത്. പാരഗ്രാഫുകളും തലക്കെട്ടും വേണം. അവസാന പാരഗ്രാഫ് സ്വന്തം കാഴ്ചപ്പാട്, നിര്‍ദ്ദേശങ്ങള്‍ എന്നിവക്കാവാം.
कहानी: നിലവാരമുള്ളതാക്കാന്‍ ശ്രദ്ധിക്കുക. പശ്ചാത്തലം, ചെറിയ സൂക്ഷ്മമായ സംഭവങ്ങള്‍, കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, ആത്മഗദങ്ങള്‍, എന്നിവയൊക്കെ ഉള്‍പ്പെടുത്തുവാന്‍
ശ്രമിക്കണം. അങ്ങനെയാവുമ്പോള്‍ കഥ ഭംഗിയാവും തീര്‍ച്ച. കഥയിലെ സംഭാഷണങ്ങള്‍ ഒറ്റ വരിയായോ രണ്ട് വരിയായോ മതിയാവും. ഉത്തരക്കടലാസില്‍ വേര്‍പെട്ട വരിയാവാന്‍ ശ്രദ്ധിക്കുക. കഥാപാത്രങ്ങള്‍ കേള്‍ക്കട്ടേ, മണക്കട്ടേ, ചിന്തിക്കട്ടേ, അതിനു ശേഷം കാണട്ടേ.....
यात्राविवरण പുതിയ യാത്രാ അനുഭവങ്ങള്‍ പങ്കുവെക്കലാണ്.
दसवीं कक्षा के छात्रों और अध्यापकों केलिए उपयोगी ।
दसवीं कक्षा की पाठपुस्तक के आधार पर तैयार की गयी ये मोडेयूल रिविज़न कार्य में आसानी होगी, ज़रूर।Download करने केलिए यहाँ दबाएँ
.............അടുത്ത പോസ്റ്റില്‍ പറയാം. പ്രതികരിക്കുമെങ്കില്‍
दसवीं कक्षा की पाठपुस्तक के आधार पर तैयार की गयी ये मोडेयूल रिविज़न कार्य में आसानी होगी, ज़रूर।Download करने केलिए यहाँ दबाएँ
.............അടുത്ത പോസ്റ്റില്‍ പറയാം. പ്രതികരിക്കുമെങ്കില്‍
No comments:
Post a Comment