ഹേ! നദീ,
നീ ഇത്രമാത്രം മെലിഞ്ഞതെങ്ങനെ?
മലിനഗര്‍ഭയായ് , വൃത്തിഹീനയായ്-
ത്തീര്‍ന്നതെങ്ങനെ?
ചത്ത മോഹങ്ങള്‍ പോലെ പൊങ്ങി-
ക്കിടപ്പതെന്തേ മത്സ്യ സങ്കുലം.
ദുര്‍ദിനത്തിലുമാരു നിര്‍ദയം
നിന്റെ നീരൂറ്റിയെടുത്തു കൊണ്ടു പോയ്.
നിന്റെ മധുര സംഗീതമാരാണു
കലുഷമാക്കിത്തീര്‍ത്തവന്‍ കശ്മലന്‍!
കടുവപോലുള്ള കാട്ടുജീവികള്‍
മലിനമാക്കിയാല്‍ മലിനയല്ല നീ,
ആമ-യാനകളെത്ര ക്രീഡക
ളാടിയാലും നിനക്കു മോദമാം.
എങ്കിലും ഹാ! സ്വാര്‍ത്ഥന്‍ മര്‍ത്യ-
നവന്‍ വരുന്നു വ്യവസായശാലയായ്
നിന്നിലേക്കവമ്ല-മാലിന്യ വിഷം കലര്‍ത്തുന്നു
രോഗിയാവുന്നു നീ.
നിന്റെ ശുഭ്രശരീരമാകയും
വിളറി, രോഗം വിളഞ്ഞു നില്‍ക്കുന്നു
നിന്റെ മൌലിക്കരികിലുണ്ടീ വമ്പനാം
ഹിമവാനെന്നാകിലും
തോറ്റു പോയീ നീ, കൈപ്പിടിയിലെ
തുണ്ടു സോപ്പിനോടമൃത വാഹീനീ....
ജ്ഞാനേന്ദ്രപതീയുടെ
नदी और साबून എന്ന കവിതയുടെ മലയാള വിവര്‍ത്തനം.
വിവര്‍ത്തകന്‍:
ശിവന്‍ കുട്ടി
ജി.വി.എച്.എസ്, മമ്പാട്, മലപ്പുറം.
1 comment:
അധ്ധ്യാപറ്‍ക്ക് ഇതൊന്നും വേണ്ടെന്ന് തോന്നുന്നു.
Post a Comment