‘ഒറീസയില്‍ നിന്നും കേരളത്തിലേക്ക് ജോലിക്കെത്തിയ സീതുവിന് ഇവിടെനിന്നും കിട്ടിയ പരിചരണമാണിത്. വിശപ്പും സാമ്പത്തിക പ്രശ്‌നങ്ങളും അസഹനീയമായപ്പോള്‍ ജോലി തേടി ഇവിടെയെത്തിയ അന്യസംസ്ഥാന തൊഴിലാളികളില്‍ ഒരാള്‍ മാത്രമാണിവന്‍. ചൊവ്വാഴ്ച രാത്രി ചെങ്ങന്നൂരിനടത്ത് മുളക്കഴയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതാണ് സീതു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയ സീതുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്കോ വെന്റിലേറ്ററിലേക്കോ മാറ്റാനുള്ള ദയ ഡോക്ടര്‍മാര്‍ക്കോ അധികൃതര്‍ക്കോ ഉണ്ടായിട്ടില്ല.
കൃത്രിമ ശ്വാസത്തിന്റെ സഹായത്തോടെയാണ് സീതു ജനറല്‍ വാര്‍ഡില്‍ കഴിഞ്ഞത്. യന്ത്രസഹായത്തോടെ കൃത്രിമ ശ്വാസം നല്‍കുന്ന സജ്ജീകരണം വാര്‍ഡിലില്ല. ശ്വാസം നല്‍കുന്നതിനായുള്ള ആംബ്യുബാഗ് പ്രവര്‍ത്തിപ്പിക്കുന്നത് സീതുവിന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ്.
കൃത്രിമ ശ്വാസത്തിന്റെ സഹായത്തോടെയാണ് സീതു ജനറല്‍ വാര്‍ഡില്‍ കഴിഞ്ഞത്. യന്ത്രസഹായത്തോടെ കൃത്രിമ ശ്വാസം നല്‍കുന്ന സജ്ജീകരണം വാര്‍ഡിലില്ല. ശ്വാസം നല്‍കുന്നതിനായുള്ള ആംബ്യുബാഗ് പ്രവര്‍ത്തിപ്പിക്കുന്നത് സീതുവിന്റെ കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ്.
രാവിലെ 10 മുതല്‍ ഈ കുട്ടി സീതുവിനൊപ്പം വാര്‍ഡിലുണ്ട്. പുറത്തേക്ക് പോയി ഭക്ഷണമോ വെള്ളമോ കുടിക്കാന്‍ പോലും ഇവനാവില്ല. പകലുമുഴുവന്‍ സീതുവിന് ശ്വാസം നല്‍കിക്കൊണ്ടൊപ്പം നിന്ന ബാലന്‍ രാത്രിയിലെപ്പൊഴോ ഉറങ്ങിപ്പോയി. അതോടെ സീതുവിന്റെ ശ്വാസവും നിലച്ചു. വ്യാഴാഴ്ച 8.30ന് സീതുവിന്റെ മരണം സ്ഥിരീകരിച്ചു.
ബുധനാഴ്ച രാവിലെ വാര്‍ഡിലേക്ക് കൊണ്ടുവന്നപ്പോഴെടുത്ത സീതുവിന്റെ രക്തസാമ്പിളുകള്‍ മരണശേഷവും ആ കട്ടിലിനരികിലുണ്ടായിരുന്നു. അപകടം പറ്റി കൃത്യസമയത്ത് തന്നെ ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ മരിക്കുന്നവര്‍ ഒരുപാടുണ്ട്. ആശുപത്രിയിലെത്തിയിട്ടും ചികിത്സകിട്ടാതെ മരിക്കേണ്ട അവസ്ഥയാണ് സീതുവിന് ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ ഭാഷയും ചതിയുമൊന്നുമറിയാതെ അന്യനാട്ടില്‍ നിന്നും ഏറെ പ്രതീക്ഷയോടെത്തുന്ന തൊഴിലാളികള്‍ക്ക് ഇവിടെ നിന്നും ലഭിച്ച സ്വീകരണം ഇങ്ങനെയാണ്. സര്‍ക്കാരാശുപത്രിയില്‍ നിന്നു പോലും വേണ്ടത്ര ചികിത്സ ലഭിച്ചില്ല. സീതുവിന് അപകടം പറ്റിയിട്ടും തൊഴിലുടമ ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല. ഇവിടുത്തുകാരനായ തൊഴിലാളിയോടാണെങ്കില്‍ ഇവരീ ക്രൂരത കാട്ടുമായിരുന്നോ? യൂണിയനെയും ബന്ധുക്കളെയും ഭയന്നെങ്കിലും ആശുപത്രി അധികൃതര്‍ ചികിത്സിക്കുമായിരുന്നു. പക്ഷെ ഒരു അന്യനാട്ടുകാരന്റെ ജീവന് ഇത്രയൊക്കെ വിലയേ കേരളത്തിലെ സര്‍ക്കാരാശുപത്രികള്‍ നല്‍കുന്നുള്ളൂ. സീതുവിന് മുമ്പ് ഒരുപാട് പേര്‍ ഇങ്ങനെ മരിച്ചിട്ടുണ്ടാവാം. ശവം പോലും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ടാകില്ല. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിലൂടെ ഇനിയെങ്കിലും മറ്റൊരു സീതുവുണ്ടാവാതിരിക്കട്ടെ.
No comments:
Post a Comment