പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

29 November 2014

हिंदी प्रश्न पत्र शृंखला (6) - आसरा २०१४

SATURDAY, 29 NOVEMBER 2014


हिंदी प्रश्न पत्र शृंखला (6) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് പത്താം ക്ലാസ്സിലെ നാലാമത്തെ മാതൃകാ ചോദ്യപേപ്പറാണ് മലപ്പുറം പന്നിപ്പാറ ഗവ. ഹൈസ്കൂളിലെ ഹിന്ദി അധ്യപകനും ബ്ലോഗ് അഡ്മിനുമായ ശ്രീ. പി. അബ്ദുള്‍ റസാഖാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

55

हिंदी प्रश्न पत्र शृंखला-(5) आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് ഒന്‍പതാം ക്ലാസ്സിലെ ഒന്നാമത്തെ മാതൃകാ ചോദ്യപേപ്പറാണ് വടകര മണിയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീമതി. പി.ഷൈല ടീച്ചറാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കുന്നവര്‍ ഇതിന്റ മികവുകളും ഇനിയും മെച്ചപ്പെടേണ്ട മേഖലകളും കമന്റിലൂടെ അറിയിക്കുവാന്‍ ശ്രമിക്കുമല്ലോ ....?

44

हिंदी प्रश्नपत्र शृंखला(4) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് എട്ടാം ക്ലാസ്സിലെ ഒന്നാമത്തെ മാതൃകാ ചോദ്യപേപ്പറാണ് കൊല്ലം സ്വദേശിനിയായ ഫ്രീലാന്‍സ് ടീച്ചറും ഹിന്ദി പ്രചാരകയുമായ അനിത ടീച്ചറാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

58

हिंदी प्रश्नपत्र शृंखला(3) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് പത്താം ക്ലാസ്സിലെ തന്നെ മൂന്നാമത്തെ മാതൃകാ ചോദ്യപേപ്പറാണ്കോഴിക്കോട് വടകര മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും ബ്ലോഗ് അഡ്മിനുമായ ശ്രീ.കെ.ജയദീപാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

107

हिंदी प्रश्नपत्र शृंखला (2) - आसरा २०१४

      ഇന്ന് പ്രസിദ്ധീകരിക്കുന്നത് പത്താം ക്ലാസ്സിലെ തന്നെ മറ്റൊരു രണ്ടാം ടേം മാതൃകാ ചോദ്യപേപ്പറാണ്.മലപ്പുറം,നിലമ്പൂര്‍ ഗവ.മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ.പി.രഘുവീര്‍ രാമകൃഷ്ണനാണ് ഇത് തയ്യാറാക്കി അയച്ചുതന്നിരിക്കുന്നത്.......

78

हिंदी प्रश्नपत्र शृंखला - आसरा २०१४

ഹിന്ദി ബ്ലോഗ് തിരിച്ചുവരുന്നുതിരിച്ചു വരാന്‍ ഹിന്ദി ബ്ലോഗിന് എന്താണ് സംഭവിച്ചത്ധാരാളം പേര്‍ ഈ ചോദ്യം ഞങ്ങളോട് ചോദിച്ചു കൊണ്ടിരിക്കുന്നു.വാസ്തവം പറഞ്ഞാല്‍ ഞങ്ങള്‍ക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ലചില പ്രശ്നങ്ങള്‍ ബ്ലോഗില്‍ കണ്ടുതുടങ്ങിയപ്പോള്‍ത്തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു.ബ്ലോഗ് അഡ്മിന്‍മാരില്‍ ആരെങ്കിലും പുതിയ ഗാഡ്ജറ്റുകള്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാമെന്നാണ് ആദ്യം കരുതിയത്. എല്ലാ അഡ്മിന്‍മാരും പരസ്പരം ബന്ധപ്പെട്ട് ആശയവിനിമയം നടത്തിക്കഴിഞ്ഞപ്പോള്‍ പ്രശ്നം ഗൗരവമുള്ളതാണെന്ന് തിരച്ചറിവുണ്ടായി.എന്നാല്‍ ഇതിനിടയില്‍ ഒരു അടിസ്ഥാനപാഠം മറന്നതിന്റെ ഫലം ഞങ്ങള്‍ക്ക് കിട്ടിബ്ലോഗില്‍ മറ്റാരുടെയോ ഇടപെടലുണ്ടന്ന് തോന്നിയപ്പോള്‍ത്തന്നെ ബ്ലോഗിന്റ പാസ്‌വേഡ് മാറ്റേണ്ടതായിരുന്നുഎന്നാല്‍ വൈകിയുദിച്ച ബുദ്ധി പ്രയോഗിക്കാന്‍ ശ്രമിച്ചപ്പോഴേയ്ക്കും ബ്ലോഗിന്റെ നിയന്ത്രണം ഞങ്ങളുടെ കൈയില്‍ നിന്ന് നഷ്ടപ്പെട്ടിരുന്നുമാത്സ് ബ്ലോഗിലെ ഹരിമാഷ് സഹായിക്കാന്‍ ശ്രമം നടത്തി നോക്കിയെങ്കിലും ഫലം കണ്ടില്ലഇതിനിടയില്‍ ഒരു വിദ്യാബ്ലോഗിന് യോജിക്കാത്ത പരസ്യങ്ങളും ഹിന്ദി ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. നിയന്ത്രണം തിരിച്ചെടുക്കാനുള്ള എല്ലാ വഴികളും പരാജയപ്പെട്ടതോടെ വായനക്കാര്‍ക്കെല്ലാം പ്രസ്തുത ബ്ലോഗ് സന്ദര്‍ശിക്കരുതെന്ന മുന്നറിയിപ്പു കൊടുക്കാനും ബ്ലോഗ് ഉപേക്ഷിക്കുക എന്ന വേദനാജനകമായ തീരുമാനം സ്വീകരിക്കുവാനും പുതിയൊരു ബ്ലോഗ്(http://keralahindiblog.blogspot.in/തുടങ്ങുവാനും ഞങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നുബ്ലോഗിന്റെ ആപത്കാലഘട്ടത്തില്‍ ഞങ്ങളെ സഹായിക്കാന്‍ മാത്സ് ബ്ലോഗിലെ ഹരിമാഷടക്കം ധാരാളം പേര്‍ മുന്നോട്ടു വന്നിരുന്നുഅവര്‍ക്കെല്ലാം നന്ദിഅറിയിപ്പു സ്വീകരിച്ച് പുതിയ ബ്ലോഗി (http://keralahindiblog.blogspot.in/)ലേക്കെത്തിയ അധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃ സുഹൃത്തുക്കള്‍ക്കും നന്ദി.
     അതേ,ഹിന്ദിബ്ലോഗ്തിരിച്ചുവരുന്നുആ വരവ് ഞങ്ങളുടെ എല്ലാ വേദനകളെയും നിരാശയേയും പാടെ മാറ്റിക്കളയുന്നതാകണമെന്നും ഞങ്ങളുടെ ബ്ലോഗിലെ പോസ്റ്റുകളെ ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതാവണമെന്നും ഞങ്ങള്‍ നാല് അഡ്മിന്‍മാരും ജി.സോമശേഖരന്‍-കൊട്ടാരക്കര,ജയ്ദീപ്.കെ-വടകര കോഴിക്കോട്അബ്ദുള്‍ റസാക്ക് -മലപ്പുറം, രവി.കെ-കണ്ണൂര്‍ )തീരുമാനിച്ചിരുന്നു.തിരക്കേറിയ സമയത്തും സ്വന്തം ശാരീരികാവശതകളെപ്പോലും അവഗണിച്ചാണ് മിക്കവരും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.ആ പ്രവര്‍ത്തനത്തിലെ ഉത്പന്നങ്ങള്‍ ഇന്നുമുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ലഭ്യാമാകും.हिंदी प्रश्नपत्र शृंखला എന്നാണ് ഇതിന് നല്കിയിരിക്കുന്ന പേര്.അതിന്റ ഫലപ്രാപ്തി നിശ്ചയിക്കേണ്ടത് അവഉപയോഗിക്കുന്നവരാണ്.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കഴിയുമെങ്കില്‍ ഉത്തരങ്ങളും(അത്യാഗ്രഹമല്ലെന്ന് വിചാരിക്കുന്നു..)കൂട്ടിച്ചേര്‍ത്ത് ഇവയെ മെച്ചപ്പെടുത്താനും പിന്തുണനല്കാനും അഭ്യര്‍ത്ഥിക്കുന്നു...
      ഇന്ന് പ്രസിദ്ധീകരിക്കുന്നത് പത്താം ക്ലാസ്സിലെ രണ്ടാം ടേം മാതൃകാ ചോദ്യപേപ്പറാണ്കൊട്ടാരക്കര സദാനന്ദപുരം ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും ബ്ലോഗ് അഡ്മിനുമായ ശ്രീ.ജി.സോമശേഖരനാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.......

No comments:

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom