പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

09 October 2015

ചരകൻ സുശ്രൂതൻ ഇബ്നു സീന

ചരകൻ
ഹരിദ്വാറിലെ പതഞ്ജലി യോഗപീഠത്തിലെ ചരകസ്മാരകം
ആയുർവേദത്തിലെ ത്രിദോഷസങ്കൽപ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകൻ.ആയുർവേദത്തിലെ ത്രിമൂർത്തികളിൽ പ്രധാനിയാണ്‌ ചരകൻ. സുശ്രുതൻ, വാഗ്ഭടൻ എന്നിവരാണ്‌ മറ്റു രണ്ടുപേർ. രണ്ടായിരം വർഷം മുമ്പ്‌ ജീവിച്ചിരുന്ന ചരകൻ 'ചരകസംഹിതയിൽ' കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌. എന്നാൽ ചരകൻ എന്നത് ഒരു വ്യക്തിയല്ലെന്നും കുശാനരുടെ കൊട്ടാരം വൈദ്യർക്ക് നൽകുന്ന സ്ഥാനപ്പേരാണെന്നും കുശാനചക്രവർത്തിയായിരുന്ന കനിഷ്കന്റെ കൊട്ടാരം വൈദ്യനായിരുന്നകബിലബലനാണ് ചരകസംഹിത രചിച്ചതെന്നും അഭിപ്രായമുണ്ട്.

149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയിൽ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യിൽ വിവരിക്കുന്നു. ജന്തുക്കളിൽ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ 'സംഹിത'യിൽ കാണാം.സംസ്കൃതത്തിൽ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌. ശാരീരം, വൃത്തി, ഹേതു, വ്യാധി, കർമം, കാര്യം, കാലം, കർത്താവ്‌, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേർതിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കൽപസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത', അറബിയും ഗ്രീക്കുമുൾപ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ ഘടനയെപ്പറ്റിയും ചരകൻ പഠനം നടത്തിയിരുന്നു. 360 അസ്ഥികൾ മനുഷ്യശരീരത്തിലുണ്ടെന്ന്‌ അദ്ദേഹം കണക്കു കൂട്ടി. മനുഷ്യ ഹൃദയത്തിന്‌ ഒറ്റ അറയേ ഉള്ളൂ എന്ന്‌ അദ്ദേഹം തെറ്റായി കരുതിയിരുന്നു.
വൈദ്യവിദ്യാർത്ഥികൾക്ക്‌ ചരകസംഹിത നൽകുന്ന ഉപദേശം
'തികച്ചും ആത്മാർത്ഥമായി രോഗികളുടെ ആരോഗ്യത്തിനായി പ്രവർത്തിക്കണം. രോഗികളെ വിഷമിപ്പിക്കുകയോ അവരുമായി കലഹിക്കുകയോ അരുത്‌, ജീവിതാവശ്യങ്ങൾക്ക്‌ വേണ്ടിയാണെങ്കിൽ കൂടിയും. അന്യസ്ത്രീകളെ സ്മരിക്കരുത്‌. രോഗിയുടെ കുടുംബകാര്യങ്ങൾ ആരോടും പറയരുത്‌. രോഗിയുടെ വീട്ടിൽ മുൻകൂട്ടി അറിയച്ചശേഷം മാത്രമേ പോകാവൂ. തലകുനിച്ചു നടക്കണം. രോഗി മരിക്കുകയാണെന്നറിഞ്ഞാലും അത്‌ രോഗിയോടോ ബന്ധുക്കളോടോ പറയരുത്‌'.
സുശ്രൂതൻ
ക്രി.മു. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായിരുന്നുസുശ്രൂതൻ. സുശ്രൂതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് ശസ്ത്രക്രിയയുടെ പിതാവ്എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ വരാണസിയിലാണ്സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതുന്നു..
ഇബ്നു സീന
1.       "ഔഷധം അതിന്റെ സ്വഭാവഗുണത്തെ മാറ്റം വരാൻ സാധ്യതയുള്ള എല്ലാ അപദ്രവ്യങ്ങളിൽ നിന്ന് മുക്തമായിരിക്കണം."
2.     "ഇത് വിവിധങ്ങളായ രോഗങ്ങളെ ലക്ഷ്യം വെക്കാതെ ഒരു രോഗത്തിന്‌ മാത്രമുള്ളതായിരിക്കണം."
3.     "ഔഷധം രണ്ട് വിപരീത രോഗങ്ങളോട് പരീക്ഷിച്ചിരിക്കണം, കാരണം അത് ചിലപ്പോൾ ഒരു രോഗത്തെ അതിന്റെ പ്രത്യക്ഷ ഗുണത്താലും മറ്റൊരു രോഗത്തെ പരോക്ഷ ഗുണത്താലും സുഖപ്പെടുത്തുന്നു."
4.     "രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ചായിരിക്കണം ഔഷധം. ഉദാഹരണത്തിന്‌ ചില ഔഷധങ്ങളുടെ ഉഷ്ണം രോഗത്തിന്റെ ശീത അവസ്ഥയേക്കാൾ കുറവായിരിക്കും, അപ്പോൾ ഫലപ്രാപ്തി ഉണ്ടായിരിക്കുകയില്ല."
5.     "ഔഷധം പ്രവർത്തനനിരതമാകുന്ന സമയം നിരീക്ഷിക്കേണ്ടതുണ്ട്, അങ്ങനെ ഉദ്ദേശവും അനിഷ്ടകരവുമായ കാര്യങ്ങളെ തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കും."
6.     "വിഭിന്നങ്ങളായ അവസരങ്ങളിൽ ഔഷധത്തിന്റെ പ്രവർത്തനം ഒരേപോലെ ആയിരിക്കണം, അല്ലാത്തപക്ഷം ഔഷധത്തിന്റെ ഗുണം യാദൃച്ഛികമായിരിക്കും."
7.     "ഔഷധത്തിന്റെ ഗുണപരിശോധന മനുഷ്യശരീരത്തിൽ തന്നെ നടത്തിയിരിക്കണം, അത് സിംഹത്തിന്റെയോ കുതിരയുടെയോ ശരീരത്തിൽ കാണിക്കുന്ന ഫലങ്ങൾ മനുഷ്യശരീരത്തിൽ കാണിക്കുമെന്ന് യാതൊരു ഉറപ്പുമില്ല."
പേർഷ്യക്കാരനായ ബഹുശാസ്ത്ര വിദഗ്ദ്ധനും സ്വന്തം കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ തത്ത്വചിന്തകനും വൈദ്യനുമായിരുന്നു ഇബ്നു സീന (പേർഷ്യൻ/അറേബ്യൻ: പൂർണ്ണനാമം അബൂ അലി അൽ-ഹുസൈൻ ഇബ്നു അബ്ദുല്ല ഇബ്നു സീന. അബൂ അലി സീന എന്ന പേരിലും അറിയപ്പെട്ടിരുന്നു. പാശ്ചാത്യലോകത്ത് ലത്തീൻവൽക്കരിക്കപ്പെട്ട അവിസെന്ന എന്ന പേരിൽ വളരെയധികം പ്രസിദ്ധനാണ് അദ്ദേഹം. ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ ക്രി.വ. 980 ൽ ജനിച്ച് ഇറാനിലെ ഹമദാനിൽ 1037-ൽ മരണപ്പെട്ടു. ജ്യോതിശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം, പ്രമാണശാസ്ത്രം, പുരാജീവിശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം എന്നീ മേഖലകളിൽ നിപുണനായിരുന്ന അദ്ദേഹം നല്ലൊരു സൈനികനും രാജ്യതന്ത്രജ്ഞനും അദ്ധ്യാപകനും കൂടിയായിരുന്നു.

വൈവിധ്യമാർന്ന വിഷയങ്ങളിലായി 450 ന്‌ അടുത്ത് കൃതികൾ ഇബ്നു സീന രചിച്ചിട്ടുണ്ട്, ഇവയിൽ 240 എണ്ണം ഇപ്പോൾ നിലനിൽക്കുന്നവയാണ്‌. നിലനിൽക്കുന്നവയിൽ 150 ഓളം കൃതികൾ തത്ത്വശാസ്ത്രത്തി ലധിഷ്ഠിധമായിട്ടുള്ളതും,  40 എണ്ണം വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്നവയുമാണ്‌. അദ്ദേഹത്തിന്റെ അതിജീവനത്തിന്റെ ഗ്രന്ഥം (The Book of Healing) താത്വികവും ശാസ്ത്രീയവുമായ വിജ്ഞാനകോശവും, വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം (The Canon of Medicine) വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥങ്ങളിലൊന്നും[11] നിരവധി മധ്യകാല സർവ്വകലാശാലകളിലെ പ്രാമാണിക വൈദ്യശാസ്ത്ര പഠനഗ്രന്ഥവുമായിരുന്നു. സ്വന്തം അനുഭവങ്ങളെ ഇസ്‌ലാമിക വൈദ്യശാസ്ത്രം, ഗാലന്റെ ഗ്രീക്ക് വൈദ്യം, അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസ,[14] (അരിസ്റ്റോട്ടിന്റെ കൃതികളുടെ പ്രധാന ഭാഷ്യകനായിരുന്നു ഇബ്നു സീന) പുരാതന പേർഷ്യൻ, മെസ്സപ്പെട്ടോമിയൻ, ഇന്ത്യൻ വൈദ്യശാസ്ത്രസിദ്ധാന്തങ്ങൾ എന്നിവയുമായി കൂട്ടിയിണക്കി അദ്ദേഹം സ്വന്തമായൊരു വൈദ്യസമ്പ്രദായം വികസിപ്പിച്ചെടുത്തു. വളരെയധികം ചിന്തകന്മാരെ സ്വാധീനിച്ച അവിസെന്നിയൻ ലോജികിന്റെയും അവിസെന്നിസമെന്ന തത്ത്വശാസ്ത്ര പാഠശാലയുടെയും(philosophical school)സ്ഥാപകനാണ്‌ ഇബ്നു സീന.

No comments:

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom