നിലമ്പൂര്‍: ഇംഗ്ലീഷിന് നല്‍കുന്ന പരിഗണന ഹിന്ദിക്കും നല്‍കണമെന്നും കുട്ടികള്‍ക്ക് ഹിന്ദിയോടുള്ള താത്പര്യം വര്‍ധിപ്പിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും പ്രേരണ നല്‍കണമെന്നും എ.പി. അനില്‍കുമാര്‍ എം.എല്‍.എ പ്രസ്താവിച്ചു. വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഹിന്ദി സാഹിത്യോത്സവ് തിരുവാലി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തംഗം വി. സുധാകരന്‍ അധ്യക്ഷതവഹിച്ചു. വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടത്ത്, തിരുവാലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയദേവ്, പഞ്ചായത്തംഗം ടി.കെ.രാധാകൃഷ്ണന്‍, വിദ്യാഭ്യാസ ഓഫീസര്‍ നജീബ ഇബ്രാഹിം, പി.എ.കെ.ശങ്കനാരായണന്‍, ഹെഡ്മിസ്ട്രസ് മേരി ആന്റണി, ടി.ശിവന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
24 January 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment