സംസ്ഥാനത്ത് ഒന്നാംതരം മുതല്‍തന്നെ ഹിന്ദി പഠിപ്പിക്കണമെന്നും ഹയര്‍സെക്കന്‍ഡറിയില്‍ ഹിന്ദി നിര്‍ബന്ധിത വിഷയമാക്കണമെന്നും ഹിന്ദി അധ്യാപകരുടെ സംഘടനയായ 'അഖില ഭാരത രാഷ്ട്രഭാഷാ വേദി' ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പി.എസ്.സി ഹിന്ദി അധ്യാപക നിയമനം വേഗത്തിലാക്കണമെന്നും അറബിക്- സംസ്കൃത കലോത്സവങ്ങള്‍ നടത്തുന്നതുപോലെ ഹിന്ദി കലോത്സവം വേണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഹിന്ദി ക്ലബിലെ അംഗങ്ങള്‍ക്കും ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് മാര്‍ക്ക് നല്‍കുക, സി.ബി.എസ്.ഇ സിലബസില്‍ പത്താംതരം വരെ ഹിന്ദി നിര്‍ബന്ധിത വിഷയമാക്കുക എന്നിവയും ഇവര്‍ ആവശ്യപ്പെട്ടു. നേരത്തെ 'കേരള സ്കൂള്‍ ഹിന്ദി ടീച്ചേഴ്സ് അസോസിയേഷന്' എന്നറിയപ്പെട്ടിരുന്ന സംഘടന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'അഖില ഭാരത രാഷ്ട്രഭാഷാ വേദി' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നത്.
Subscribe to:
Post Comments (Atom)
2 comments:
ye bahuth achaa hai. isse mere ore ke sabee badayiyam dethe haim.
यह तौ बहुत अच्छा है। बधाइयॉ
Post a Comment