2012 മാര്‍ച്ചില്‍ പ്ളസ്ടു സംസ്ഥാന സിലബസില്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടുകൂടി ആദ്യ അവസരത്തില്‍ തന്നെ പാസായശേഷം ബി.എ./ബി.എസ്.സി./ബി.കോം കോഴ്സിന് ഒന്നാം വര്‍ഷം പ്രവേശനം നേടിയവരില്‍ നിന്നും ബിരുദ പരീക്ഷ 60 ശതമാനം മാര്‍ക്കോടുകൂടി പാസായ ശേഷം ബിരുദാനന്തര കോഴ്സുകള്‍ക്ക് സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റിലും ഈ വര്‍ഷം പ്രവേശനം നേടിയവരില്‍ നിന്നും 2012-13 വര്‍ഷത്തേക്കുള്ള ഹിന്ദി സ്കോളര്‍ഷിപ്പിനുളള പുതിയ അപേക്ഷ ഓണ്‍ലൈന്‍വഴി ക്ഷണിച്ചു. ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം അഹിന്ദി സംസ്ഥാനങ്ങളില്‍ ഹിന്ദി പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്കോര്‍ളര്‍ഷിപ്പാണ് ഇത്. അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റ് ഇവിടെ ലിങ്കില്‍ ക്ളിക്ക് ചെയ്ത് ഡിസംബര്‍ 18 മുതല്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment