SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി
വിക്‌ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി ഒരുക്കം എന്ന പ്രത്യേക പരമ്പര
ആരംഭിക്കുന്നു. എല്ലാ ദിവസവും രാവിലെ 06.30നും 7.30-നും രാത്രി ഏഴ്
മണിയ്ക്കും 8.30 നുമാണ്
സംപ്രേഷണം. ഓരോ വിഷയത്തിലെയും പ്രശസ്തരായ അധ്യാപകരാണ് പാഠഭാഗങ്ങള്‍ കൈകാര്യം
ചെയ്യുന്നത്.
150 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, വിഷയത്തിലെ എളുപ്പവഴികള്‍, കഴിഞ്ഞവര്‍ഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം, ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍, സാധ്യതയുള്ള ചോദ്യങ്ങളുടെ അവലോകനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് പരീക്ഷാ സഹായിയായാണ് എസ്.എസ്. എല്‍.സി ഒരുക്കം നിര്‍മിച്ചിരിക്കുന്നത്. വിശദപഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൗണ്ട് ഡൗണ്‍ എന്നീ അഞ്ച് വിഭാഗങ്ങളായാണ് പരിപാടി അവതരിപ്പിക്കുന്നത്.

No comments:
Post a Comment