എങ്ങുന്നോ പറന്നെത്തി
സുന്ദരിയൊരു കിളി
ദൂരദൂരമങ്ങിങ്ങ
ങ്ങലഞ്ഞു തിരിഞ്ഞവള്‍
കാണുന്നില്ല തന്‍ നീഡം
തന്റെ സ്വര്‍ഗമന്ദിരം
തന്റെ പിഞ്ചു പൈതങ്ങള്‍
വളര്‍ന്നു വരേണ്ടിടം.
പറന്നു പറന്നവ-
ളൊടുവില്‍ തളര്‍ന്നിട്ട
ങ്ങിരിക്കാനിടം തേടി,
പച്ചപ്പില്ലൊരേടത്തും!
തകര്‍ന്ന നെഞ്ചും താങ്ങി
കത്തിക്കരിഞ്ഞുപോയ
ചില്ലകളൊന്നില്‍ വന്ന-
ങ്ങിരുന്നു ചിന്തിച്ചു പോയ്........
“വന്നുവോ ഇന്നീ കാട്ടില്‍
മനുഷ്യരാരെങ്ങാനും
പ്രബഞ്ചം കെടുത്തുവാന്‍
പിറന്ന പിശാചുക്കള്‍”
വിവര്‍ത്തകന്‍: ശിവന്‍കുട്ടി ടി
2 comments:
best kanna best
swathanthra vivarthanam ennu parayunnathavam sari
വിവര്‍ത്തനം നന്ന്
ശിവന്‍കുട്ട് മാഷ്ക്ക് അഭിനന്ദനങ്ങള്‍
എന്നാല്‍ ഒരു വിയോജിപ്പ് പ്രകടിപ്പിച്ചുകൊള്ളട്ടെ!
चिड़िया കവിത വളരെ ഹ്രസ്വവും സവിശേഷമായ വ്യംഗ്യ പ്രയോഗങ്ങളുള്ളതുമാണ്.ആ വ്യംഗ്യം തന്നെയാണ് കവിതയുടെ ജീവനും.आज जंगल में कोई आदमी आया था क्या? എന്ന വരി ഒരുപാട് ചിന്തകളിലേക്ക് വായനക്കാരനെ നയിക്കുന്നു.എന്നാല്‍ വിവര്‍ത്തനത്തിലെ"പ്രപഞ്ചം കെടുത്താന്‍ പിറന്ന പിശാചുക്കള്‍" എന്ന കുട്ടിച്ചേര്‍ക്കല്‍ ഈ സാധ്യത ഇല്ലാതാക്കിക്കളഞ്ഞില്ലേ എന്നൊരു സംശയം!
വിവര്‍ത്തനത്തിന്റ സവിശേഷത വ്യക്തമാക്കിക്കൊണ്ട് എന്റെ അധ്യാപകനായിരുന്ന മധുസാര്‍ പറയാറുണ്ടായിരുന്ന ഒരു കാര്യം കൂടി ഓര്‍ത്തുപോകുന്നു-വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത.ബ്ലോഗിനും വിവര്‍ത്തകനും ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍!മുന്നോട്ട് പോകൂ...
Post a Comment