പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

17 August 2011

ചിടിയാ കവിതയുടെ മലയാളം പരിഭാഷ

എങ്ങുന്നോ പറന്നെത്തി
സുന്ദരിയൊരു കിളി
ദൂരദൂരമങ്ങിങ്ങ
ങ്ങലഞ്ഞു തിരിഞ്ഞവള്‍
കാണുന്നില്ല തന്‍ നീഡം
തന്റെ സ്വര്‍ഗമന്ദിരം
തന്റെ പിഞ്ചു പൈതങ്ങള്‍
വളര്‍ന്നു വരേണ്ടിടം.
പറന്നു പറന്നവ-
ളൊടുവില്‍ തളര്‍ന്നിട്ട
ങ്ങിരിക്കാനിടം തേടി,
പച്ചപ്പില്ലൊരേടത്തും!
തകര്‍ന്ന നെഞ്ചും താങ്ങി
കത്തിക്കരിഞ്ഞുപോയ
ചില്ലകളൊന്നില്‍ വന്ന-
ങ്ങിരുന്നു ചിന്തിച്ചു പോയ്........
വന്നുവോ ഇന്നീ കാട്ടില്‍‍
മനുഷ്യരാരെങ്ങാനും
പ്രബഞ്ചം കെടുത്തുവാന്‍
പിറന്ന പിശാചുക്കള്‍
വിവര്‍ത്തകന്‍: ശിവന്‍കുട്ടി ടി

2 comments:

KERALA HINDI TEACHERS said...

best kanna best
swathanthra vivarthanam ennu parayunnathavam sari

हिंदी मंत्रणसभा,कोट्टारक्करा said...

വിവര്‍ത്തനം നന്ന്
ശിവന്‍കുട്ട് മാഷ്ക്ക് അഭിനന്ദനങ്ങള്‍
എന്നാല്‍ ഒരു വിയോജിപ്പ് പ്രകടിപ്പിച്ചുകൊള്ളട്ടെ!
चिड़िया കവിത വളരെ ഹ്രസ്വവും സവിശേഷമായ വ്യംഗ്യ പ്രയോഗങ്ങളുള്ളതുമാണ്.ആ വ്യംഗ്യം തന്നെയാണ് കവിതയുടെ ജീവനും.आज जंगल में कोई आदमी आया था क्या? എന്ന വരി ഒരുപാട് ചിന്തകളിലേക്ക് വായനക്കാരനെ നയിക്കുന്നു.എന്നാല്‍ വിവര്‍ത്തനത്തിലെ"പ്രപഞ്ചം കെടുത്താന്‍ പിറന്ന പിശാചുക്കള്‍" എന്ന കുട്ടിച്ചേര്‍ക്കല്‍ ഈ സാധ്യത ഇല്ലാതാക്കിക്കളഞ്ഞില്ലേ എന്നൊരു സംശയം!
വിവര്‍ത്തനത്തിന്റ സവിശേഷത വ്യക്തമാക്കിക്കൊണ്ട് എന്റെ അധ്യാപകനായിരുന്ന മധുസാര്‍ പറയാറുണ്ടായിരുന്ന ഒരു കാര്യം കൂടി ഓര്‍ത്തുപോകുന്നു-വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതെന്തോ അതാണ് കവിത.ബ്ലോഗിനും വിവര്‍ത്തകനും ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍!മുന്നോട്ട് പോകൂ...

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom