സൌജന്യം
സാമോദം വാങ്ങിപ്പോന്നു
വൃദ്ധന് കൃഷിക്കാരന് നല്-
വിത്തൊരു ചാക്കും
രാസവളങ്ങള്‍ രണ്ടു ചാക്കും.
വീട്ടിലെത്തി നോക്കവേ
നെഞ്ചകം പൊള്ളിപ്പോയി
മൂന്നു ചാക്കിലും മായ-
മഞ്ചഞ്ചു കിലോ വീതം!
ഇത്രയും കാലം മായം
വ്യക്തമല്ലെന്നാ,ലിന്നോ.....?
പകല്‍ പോലെ പറ്റിക്കാന്‍
തെല്ലു പോരാ ചങ്കൂറ്റം!
വിശന്നും തളര്‍ന്നും കാ-
ലേന്തിയേന്തി വച്ചു മാ-
പാവം വിയര്‍ത്തൊലിച്ചും
മൈലുകള്‍ താണ്ടിച്ചെന്നു
തിരികെ പട്ടണത്തില്‍
കടയില്‍ ചോദിക്കുവാ-
“നെന്തിനു
വിശ്വാസത്തെ
നിര്‍ദ്ദയം ചതിച്ചു നീ?”
ചിരിച്ചു കടക്കാരന്
സ്തംബ്ധനായ് കൃഷിക്കാരന്
“സുഹൃത്തേ!
ചതിയതി-
ലില്ല ഞാന്‍ നിനക്കായി
തന്നതൊരുപഹാരം,
ഉപഹാരം മാത്രം! ഞാ-
നതിനാ,യില്ല, പണം
വസൂലാക്കിയിട്ടില്ല.
അറിയുന്നുവല്ലോ നീ
സൌജന്യമായ് കിട്ടുന്നു
ഒരു പായ്കറ്റ് ചായ-
പ്പൊടിയോടൊപ്പം കപ്പും.
സോപ്പു വാങ്ങിയാല്‍ സ്പൂണും
കാപ്പി വാങ്ങിയാല്‍ പേന
ടൂത്തു പേസ്റ്റിനോടൊപ്പം
ബ്രഷും സൌജന്യം തന്നെ.
അത്രയേയുള്ളൂ! ഞാനും
സൌജന്യമായ്ത്തന്നതാ-
ണച്ചതിയൊരു ദിന-
മുപകാരപ്പെട്ടേയ്ക്കാം”
തുഷ്ടനായ് കൃഷിക്കാരന്
മടങ്ങിപ്പോയി വീട്ടില്‍.
“സൌജന്യമായല്ലേ!
കൊള്ളാം
ചതി, യെങ്കി, ലാകട്ടെ.
ലോകത്തങ്ങനെയൊരു
വസ്തുവി,ല്ലാര്ക്കെങ്കിലും
ഉപകാരമില്ലാതെ,
ഉപയോഗമില്ലാതെ!”
ടി. ശിവന്‍കുട്ടി.
ജി.വി.എഛ്.എസ്.എസ്. മമ്പാട്.
വായിക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുകയും കമന്റിടുകയും ചെയ്യുക.
4 comments:
ശിവന്‍കുട്ടി മാഷിന് അഭിനന്ദനങ്ങള്‍
ആദ്യകവിതകളുടെ വിവര്ത്തനങ്ങളേക്കാള് മുന്നോട്ട് പോയിട്ടുണ്ട്.ഇത്തരത്തിലുള്ള പ്രയത്നമാണ് നമുക്കാവശ്യം.ഇത് മറ്റുള്ളവര്‍ക്കുകൂടി മാതൃകയാകട്ടെ!
ബ്ലോഗിനും അഭിനന്ദനങ്ങള്‍!!!
आपका प्रयास धन्य हैं । हार्दिक बधाइयॉं।
kasarkode vech kandu manam kavarnnu kavithakal hindiyil ninnum malayalathilekh iniyum undakatte
bahut bahut sarahaneey prayaas hai...
badiya hai...dhanyavaad
Post a Comment