പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

12 September 2011

‘मुफ्त में ठगी’ कविता का अनुवाद


സൌജന്യം
സാമോദം വാങ്ങിപ്പോന്നു
വൃദ്ധന്‍ കൃഷിക്കാരന്‍ നല്‍-
വിത്തൊരു ചാക്കും
രാസവളങ്ങള്‍ രണ്ടു ചാക്കും.

വീട്ടിലെത്തി നോക്കവേ
നെഞ്ചകം പൊള്ളിപ്പോയി
മൂന്നു ചാക്കിലും മായ-
മഞ്ചഞ്ചു കിലോ വീതം!


ഇത്രയും കാലം മായം
വ്യക്തമല്ലെന്നാ,ലിന്നോ.....?
പകല്‍‍ പോലെ പറ്റിക്കാന്‍                    
തെല്ലു പോരാ ചങ്കൂറ്റം!

വിശന്നും തളര്‍ന്നും കാ-
ലേന്തിയേന്തി വച്ചു മാ-
പാവം വിയര്‍ത്തൊലിച്ചും
മൈലുകള്‍ താണ്ടിച്ചെന്നു

തിരികെ പട്ടണത്തില്‍
കടയില്‍ ചോദിക്കുവാ-
നെന്തിനു വിശ്വാസത്തെ
നിര്‍ദ്ദയം ചതിച്ചു നീ?

ചിരിച്ചു കടക്കാരന്‍‍
സ്തംബ്ധനായ് കൃഷിക്കാരന്‍
സുഹൃത്തേ! ചതിയതി-
ലില്ല ഞാന്‍ നിനക്കായി

തന്നതൊരുപഹാരം,
ഉപഹാരം മാത്രം! ഞാ-
നതിനാ,യില്ല, പണം
വസൂലാക്കിയിട്ടില്ല.



അറിയുന്നുവല്ലോ നീ
സൌജന്യമായ് കിട്ടുന്നു
ഒരു പായ്കറ്റ് ചായ-
പ്പൊടിയോടൊപ്പം കപ്പും.

സോപ്പു വാങ്ങിയാല്‍ സ്പൂണും
കാപ്പി വാങ്ങിയാല്‍ പേന
ടൂത്തു പേസ്റ്റിനോടൊപ്പം
ബ്രഷും സൌജന്യം തന്നെ.

അത്രയേയുള്ളൂ! ഞാനും
സൌജന്യമായ്ത്തന്നതാ-
ണച്ചതിയൊരു ദിന-
മുപകാരപ്പെട്ടേയ്ക്കാം

തുഷ്ടനായ് കൃഷിക്കാരന്‍
മടങ്ങിപ്പോയി വീട്ടില്‍.
സൌജന്യമായല്ലേ! കൊള്ളാം
ചതി, യെങ്കി, ലാകട്ടെ.

ലോകത്തങ്ങനെയൊരു
വസ്തുവി,ല്ലാര്‍ക്കെങ്കിലും
ഉപകാരമില്ലാതെ,
ഉപയോഗമില്ലാതെ!



ടി. ശിവന്‍കുട്ടി.
ജി.വി.എഛ്.എസ്.എസ്. മമ്പാട്.
വായിക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുകയും കമന്റിടുകയും ചെയ്യുക.

4 comments:

हिंदी मंत्रणसभा,कोट्टारक्करा said...

ശിവന്‍കുട്ടി മാഷിന് അഭിനന്ദനങ്ങള്‍
ആദ്യകവിതകളുടെ വിവര്‍ത്തനങ്ങളേക്കാള്‍ മുന്നോട്ട് പോയിട്ടുണ്ട്.ഇത്തരത്തിലുള്ള പ്രയത്നമാണ് നമുക്കാവശ്യം.ഇത് മറ്റുള്ളവര്‍ക്കുകൂടി മാതൃകയാകട്ടെ!
ബ്ലോഗിനും അഭിനന്ദനങ്ങള്‍!!!

sujagb said...

आपका प्रयास धन्य हैं । हार्दिक बधाइयॉं।

mohanan purathur said...

kasarkode vech kandu manam kavarnnu kavithakal hindiyil ninnum malayalathilekh iniyum undakatte

सुनिल कुमार said...

bahut bahut sarahaneey prayaas hai...
badiya hai...dhanyavaad

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom