പുതിയ 8,9,10 ഐസിടി പാഠപുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഐടി. ജാലകം - പരിപാടി (വിക്‌ടേഴ്സ് സംപ്രേഷണം ചെയ്തത്) യൂട്യൂബിലെത്തിയിട്ടുണ്ട്. .. ലിങ്ക്!
कितनी गजब की बात है खाना सभी को चाहिए मगर अन्न कोई उपजाना नही चाहता, पानी सभी को चाहिए लेकिन तालाब कोई खोदना नही चाहता। पानी के महत्त्व को समझे। और आवश्यकता अनुसार पानी का इस्तेमाल करे।
Powered by Blogger.

21 August 2013

ഹിന്ദി നിരന്തര പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താം

നിരന്തര മൂല്യനിര്‍ണയത്തിന്‍റെ ഭാഗമായി ഹിന്ദിയില്‍ രണ്ട് മേഖലകളാണുള്ളത്. വാചിക പ്രവര്‍ത്തനങ്ങളും ലിഖിത പ്രവര്‍ത്തനങ്ങളും.

വാചിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ :
ആശയഗ്രഹണം ശരിയായി നടന്നിട്ടുണ്ടോ, സന്ദര്‍ഭോചിതമായി ഭാഷ പ്രയോഗിക്കുവാന്‍ സാധിക്കുന്നുണ്ടോ, ഭാഷാപരമായ കഴിവുകള്‍ അല്ലെങ്കില്‍ പരിമിതികള്‍ എന്തെല്ലാമാണ്, വിശകലനം, വിലയിരുത്തല്‍ , നൂതന ആശയങ്ങളുടെ അവതരണം എന്നിവയില്‍ ഏതു നിലവാരം പുലര്‍ത്തുന്നു എന്നീ കാര്യങ്ങളാണ് വാചിക പ്രവര്‍ത്തനങ്ങളിലൂടെ വിലയിരുത്തുന്നത്. ഇത് നടത്തുന്നത് ആശയം, ആവിഷ്കാരം എന്നീ രണ്ട് ഘടകങ്ങളിലൂടെയാണ്. आलापन, अभिनय പോലെയുള്ള പ്രവര്‍ത്തനങ്ങളില്‍ അവതരണം നടക്കുന്നത് നേരത്തേ തയ്യാറാക്കിയ ഉപകരണം അടിസ്ഥാനമാക്കിയാവാം. അതുകൊണ്ട് ഇതിനെ അവതരണത്തിനായുള്ള വിലയിരുത്തലായെടുക്കാം. എന്നാല്‍ वार्तालाप, संगोष्टी, भाषण, समाचार वाचन, वाद-विवाद, साक्षात्कार, प्रशनोत्तरी, चर्चा എന്നിവക്കായി കുട്ടികള്‍ക്ക് സ്വന്തമായി ലിഖിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടേണ്ടതായി വരും. എഴുതുമ്പോഴും അവതരിപ്പിക്കുമ്പോഴും വാചിക പ്രവര്‍ത്തനങ്ങളുടെയും ലിഖിത പ്രവര്‍ത്തനങ്ങളുടെയും വിലയിരുത്തല്‍ നടത്താവുന്നതാണ്.
ഇതിനായി ബോധനതന്ത്രങ്ങള്‍ തയ്യാറാക്കുമ്പോള്‍ എല്ലാ തരത്തിലുമുള്ള കുട്ടികളുടേയും സജിവ പങ്കാളിത്തം ഉറപ്പാക്കണം. cwsn കുട്ടികള്‍ക്കായി പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. आशयग्रहण നടന്നുവെന്ന് അദ്ധ്യാപകനും, ഏതെല്ലാം മാനദണ്ഡങ്ങളിലൂടെയാണ് വിലയിരുത്തല്‍ നടക്കുന്നത് എന്നും കുട്ടികള്‍ക്കും ബോദ്ധ്യമായതിനു ശേഷം മാത്രമേ അവതരണവും വിലയിരുത്തലും നടത്താവൂ. വിവിധങ്ങളായ പ്രവര്‍ത്തനളിലൂടെ ഓരോരോ കുട്ടിയിലുമുള്ള വ്യത്യസ്തമായ കഴിവുകള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. അങ്ങനെയാവുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ വേറെവേറെയാകാം. അപ്പോള്‍ വിലയിരുത്തല്‍ നടത്തുമ്പോള്‍ അതീവ ശ്രദ്ധ ആവശ്യമാണ്.

ലിഖിത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ :
അന്വേഷണാത്മകം, സര്‍ഗാത്മകം, സംവാദാത്മകം എന്നീ ഉയര്‍ന്ന മാനസികതലങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭിന്നങ്ങളായ സാഹിത്യ വ്യവഹാരങ്ങളാണ് ലിഖിത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ കടന്നു വരുന്നത്. ഉത്പന്നങ്ങളെ വിലയിരുത്തേണ്ടതായും വന്നേക്കാം.
     निबंध, लघुलेख, सूचना, आवादन-टिप्पणी, साक्षात्कार प्रश्नावली, टिप्पणी, वर्णन, विवरण, यात्रावृत्त, डायरी, संस्मरण, पत्र, संपादकीय, रपट/समाचार, विज्ञापन वाक्य, संगोष्टी आलेख, विश्लेषण टिप्पणी, तुलनात्मक टिप्पणी എന്നിവ വിലയിരുത്തലിനായി തെരെഞ്ഞെടുക്കാം. ആശയം, ആവിഷ്കാരം എന്നീ രണ്ട് ഘടകങ്ങളേയും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.   
      ലിഖിത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ ലിപിയിലും എഴുത്തിലും ശ്രദ്ധിക്കുമ്പോള്‍  വാചിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ മുഖഭാവ (ഓളം)വും ശാരീരിക ചെഷ്ഠകളുമാണ് വിലയിരുത്തപ്പെടുന്നത് എന്നു കാണാം.
  വിഭിന്നങ്ങളായ ബോധനതന്ത്രങ്ങളിലൂടെ ഉത്പന്നം തയ്യാറാക്കപ്പെടേണ്ടതുണ്ട്. വിവധ പ്രവര്‍ത്തനഫലമായും അദ്ധ്യാപകരുടെ സഹായത്താലും പഠിതാവ് നേടുന്ന ശേഷികള്‍ രേഖപ്പെടുത്തിയത് അവരുടെ നോട്ട്ബുക്കില്‍ മാത്രമായിരിക്കും. അതുകൊണ്ട് തന്നെ തന്നെ എല്ലാ ദിവസവും പഠിതാവ് തന്റെ പുസ്തകത്തില്‍ പ്രവര്‍ത്തനങ്ങളുടെ രെഖപ്പെടുത്തല്‍ നടത്തിയിരിക്കണം. അദ്ധ്യാപകന്‍റെതായ വിലയിരുത്തലും ഈ നോട്ട്ബുക്കില്‍ വേണം. സ്ഥലം, തീയതി, സൂചകങ്ങള്‍ എന്നിവയെക്കുറിച്ചു ശ്രദ്ധയും വേണം. 5 പോയിന്‍റ് ഗ്രേഡിംഗ് രീതിയാണ് ഇവിടെ പിന്തുടരുന്നത്. 5 പോയിന്‍റ് ഗ്രേഡിംഗ് രീതിയെക്കുറിച്ചും സൂചകങ്ങളെ കുറിച്ചും പഠിതാവിന് തികഞ്ഞ അറിവ് നല്‍കിയിരിക്കണം എന്ന കാര്യം മറക്കരുത്. 
         बाबूलालतेली की नाक എന്ന കഥാഭാഗത്തില്‍ നിന്ന്, സംഭാഷണം തയ്യാറാക്കാവുന്ന ഒരു സന്ദര്‍ഭം നല്‍കിയ ഉദാഹരണം സോഴ്സ് ബുക്ക് പേജ് 13ല്‍ കാണാം. എഴുത്ത് പരീക്ഷക്കുള്ള മൂല്യ നിര്‍ണയോപാധികളായിരിക്കില്ല നിരന്തര മൂല്യ നിര്‍ണയത്തിന്‍റെ വിലയിരുത്തല്‍ സൂചകങ്ങള്‍ എന്നു മനസ്സിലാക്കാം. സോഴ്സ് ബുക്ക് പേജ് 65ല്‍ കാണുക.
download pages from 8 to 12 , from 65 

4 comments:

SAKEENA said...

good

SAKEENA said...

13,26, 65 എന്നൊക്കെ പറയുന്നു എന്നല്ലാതെ ആ പേജ് ഒന്ന് പോസ്റ്റു ചെയ്തു കൂടേ മാഷുമ്മാരേ......

MALAPPURAM SCHOOL NEWS said...

ഏതാനും പ്രധാനപ്പെട്ട പേജുകള്‍ പോസ്റ്റ് ചെയ്യാം. പിന്നെ ആവശ്യമുള്ള പേഝുകള്‍ പറയുക.

MALAPPURAM SCHOOL NEWS said...
This comment has been removed by the author.

Pages

Submitting Income Tax Returns: Last Date Extended to Aug 31:Notification : ITR Forms :e-file Help:E-filing Link.

© hindiblogg-a community for hindi teachers
  

TopBottom