എട്ടാം ക്ലാസ്സിലെ പരീക്ഷകള്‍ നടന്നു വരികയാണല്ലോ. ഒമ്പത്, പത്ത് ക്ലാസ്സുകളുടെ പരീക്ഷ നടക്കുന്നുവെങ്കിലും പഴയ സിലബസ്സും ടെക്സ്റ്റ് ബുക്കും നേരത്തേ അംഗീകരിച്ച ചോദ്യ മാതൃകയും ആയതു കൊണ്ട് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും പരീക്ഷാ പേടിയിലായിരുന്നില്ല എന്നു പറയാം. എന്നാല്‍ എട്ടാം ക്ലാസ്സിന്റെ കാര്യത്തില്‍ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും കാത്തിരിപ്പില്‍ തന്നെയായിരുന്നു. അവധിക്കാല പരിശീലന കാലത്ത് ചോദ്യപേപ്പറിനെ കുറിച്ച് അദ്ധ്യാപകര്‍ ആശങ്കപ്പെട്ടതാണ്. അപ്പോള്‍ എട്ടാം ക്ലാസ്സു വരെ വിലയിരുത്തല്‍ സമീപനം ചര്‍ച്ച ചെയ്തതുമാണ്. എസ്.എസ്. എ. ഏഴാം ക്ലാസ്സു വരെ പാഠ്യപദ്ധതി നവീകരണത്തോടൊപ്പം സ്വീകരിച്ച നയം തുടരുമെന്നാണ് സെഷനുകളില്‍ തെളിയിക്കപ്പെട്ടത്. അതായത് 50 സ്കോറിന്‍റെ എഴുത്തു പരീക്ഷയും 20 സ്കോറിന്‍റെ നിരന്തര മൂല്യ നിര്‍ണയവും. ഒമ്പത്, പത്ത് ക്ലാസ്സുകളുടെ പരീക്ഷാ രീതിയില്‍ നിന്ന് ഗ്രേഡിംഗ് രീതിയിലും വലിയ മാറ്റം ഹൈസ്കൂളിലെ അദ്ധ്യാപകരും ചര്‍ച്ച ചെയ്തു. A+, A, B+ ...... (9 steps) രീതിയിലുള്ള ഗ്രേഡിംഗ് രീതിയില്‍ നിന്നു വ്യത്യസ്തമായി A,B,C..D രീതിയിലുള്ള ഗ്രേഡിംഗ് രീതിയിലായിരിക്കുമെന്നും തീരുമാനമായതാണ്. എന്നാല്‍ ഓണപരീക്ഷക്ക് എത്തിയിരിക്കുന്ന ചോദ്യ പേപ്പര്‍ 40 സ്കോറിനാണ്. ചോദ്യപേപ്പര്‍ പാറ്റേണ്‍ പരിചയപ്പെടുത്താതെയും അലോട്ട്മെന്‍റില്‍ കാര്യമായ മാറ്റം വരുത്തിയുമുള്ള വിലയിരുത്തല്‍ സമീപനം ആര്‍ക്കാണു ഗുണകരമാവുക. ഇങ്ങനെയായിരുന്നുവെങ്കില്‍ വേനലവധിക്കാലത്ത് ദിവസങ്ങളോളം ചര്‍ച്ച ചെയ്യാന്‍ മനുഷ്യ വിഭവശേഷിയും അലവന്‍സും സറണ്ടറുമായി ചെലവാക്കിയത് ?
Subscribe to:
Post Comments (Atom)
No comments:
Post a Comment